ജെഎസ്‌കെ സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ

സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ. കോടതിയിൽ ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചു.
ഇതനുസരിച്ച് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. കോടതി രംഗങ്ങളിൽ ‘ജാനകി’ വേണ്ട എന്നായിരുന്നു സെൻസർ ബോർഡ് നിർദേശം. വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന നിലപാടും സെൻസർ ബോർഡ് മാറ്റി. കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശമുണ്ട്.