മഴ പെയ്യിക്കുന്ന തവളയും ബോട്സ്വാന ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും 

മഴ പെയ്യിക്കുന്ന തവളയും  ബോട്സ്വാന ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും 

ലീലാമ്മ തോമസ് തൈപ്പറമ്പിൽ

 

ലോകം മുഴുവൻ യാത്ര ചെയ്താലും യാത്ര  ബോട്സ്വാനയുടെ മണ്ണിലൂടെയാണെങ്കിൽ  വേറിട്ടതും  അവാച്യവുമായ അനുഭൂതി പകരുന്നതാവും അത്. ബോട്സ്വാനയുടെ മണ്ണിലൂടെ  നടക്കുമ്പോൾ ഒരില അല്ലെങ്കിൽ  ഒരു കായ് വെറുതെ പറിച്ചു വായിലിട്ടാൽ പിന്നെ സകലതും കറങ്ങി നടന്നു കാണാം, ക്ഷീണമറിയില്ല .  ഈ വനചാരുതയിൽ അലിഞ്ഞു ചേർന്നു നടക്കാൻ എത്ര സുഖമാണ്. അത്രയും നമ്മൾ ഊർജമുള്ളവരായി തീരുന്നു. 

മഴ പെയ്യിക്കുന്ന തവള

(Pula ) എന്നു പറഞ്ഞാൽ മഴയെന്നാണ്.  പാട്ടു കൊണ്ടും, ചില കാട്ടു ജീവികളുടെ വാതോരാതെയുള്ള പ്രത്യേക ശബ്ദംകൊണ്ടും   മഴയെ നിയന്ത്രിക്കുന്നത് പതിവാണ്  . ഒരുതരം കറുത്ത തവളയോട് പ്രാർത്ഥിച്ചാൽ മഴ പെയ്യുമത്രേ. 

കറുത്ത തവള ബഫല്ലോ സൗണ്ട്  പുറപ്പെടുവിക്കുന്നതു കേട്ടു കുറച്ചാളുകൾ കാലിൽ ഉള്ള ചെരുപ്പുമാറ്റി പ്രാർത്ഥിക്കുന്നതു കണ്ടു കൗതുകത്തോടെ നോക്കി . കുറച്ചു സ്ത്രീകൾ ഒരു മൊന്തയിൽപാലുമായി വരുന്നു.  എന്നിട്ടു പാലുതാഴെ വെച്ചു കോഴി ഡാൻസ് ചെയ്യുന്നു. ഇതു കാണാൻ ഞങ്ങളും ഓടി. വായാടിയല്ലാത്ത കറുത്ത  തവള മഴപെയ്യാൻ മാത്രമാണ്  വേറിട്ട ശബ്ദംപുറപ്പെടുവിക്കുന്നതെന്ന്  അവർ പറഞ്ഞു തന്നു. അല്ലാത്തപ്പോൾ ഇതിനെ കാണത്തില്ലയെന്നു പറയുന്നു ആ സമയത്തവിടെ ചെന്നതു   ഭാഗ്യമാണന്നുപറഞ്ഞു. പ്രാർത്ഥന കേട്ട് തവള മഴ പെയ്യിക്കുന്നതുകാണാൻ ഞങ്ങൾ കുറെ നേരം  നിന്നു. ഒരു മണിക്കൂർ നിന്നിട്ടും  മഴ കണ്ടില്ല ഞങ്ങൾ മടുത്തു തിരികെ പോരാൻ തുടങ്ങി.

 ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന  ഒരു സാർ കളിയാക്കി ഇത് ഇ വരുടെ അന്ധവിശ്വാസമാണെന്ന് . അങ്ങനെ ഞങ്ങൾ നിരാശരായി തിരിച്ചുപോന്നു  പകുതി വഴിയായി. ഭൂമി പൊട്ടിയിളക്കുന്നതുപോലൊരു  ഒരു ഇടിനാദം. ഞങ്ങൾ ഭയന്നു. ഒപ്പം ഭയങ്കരകാറ്റും  വന്നു ഞങ്ങളുടെ വണ്ടി അടിച്ചു താഴെയിടുമെന്നു തോന്നി.

കൂട്ടു വന്ന ബോട്സ്വാനക്കാരൻ ഇത് കണ്ട്  അല്പം നീരസത്തോട് പറഞ്ഞു, തവളയുടെ കരച്ചിൽ കേട്ടു പരിഹസിച്ചതു കൊണ്ടാണ് ഇങ്ങനെ പ്രകൃതിക്ഷോഭം.. എന്തായാലും അയാൾ പറഞ്ഞതു വിശ്വസിക്കുന്നതായി ഭാവിക്കുകയേ തരമുള്ളു . മൂപ്പർ അറിഞ്ഞാൽ പ്രശ്നമാകും ..പിന്നെ കണ്ടത് 
എനിക്കു വിശ്വസിക്കാൻ പറ്റിയില്ല മഴയെന്നു പറഞ്ഞാൽ  തുള്ളിക്കൊരു കുടം പോലെ പെയ്യാൻ തുടങ്ങി. 

ഈ പെയ്യുന്ന വെള്ളം ദേഹത്തു പുരട്ടിയാൽ ഭാഗ്യമെന്നും പറയുന്നു. പിന്നെ  ഒരുവർഷം അസുഖം ഉണ്ടാകില്ല പോലും.

ആ ബോട്സ്വാനക്കാരൻ  പയ്യൻ മഴയത്തു കുത്തി മറിയാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ അന്നു രാത്രിയിൽ അവിടെ വണ്ടിയിൽ ഇരുന്നുകഴിച്ചു കൂട്ടി.. കൊതുകു കടി കൊണ്ട് ഒരു പരുവമായി . കൊണ്ടുപോയ ചീപ്പു കൊണ്ടു ചൊറിഞ്ഞാശ്വാസം കണ്ടെത്തി.
ഞങ്ങൾ കൂട്ടം കൂടി നിന്നപ്പോൾ ആ തവള  കണ്ണു മുഴപ്പിച്ചു  കിടക്കുന്നതു ഞാൻ ശ്രദ്ധിച്ചു അപൂർവ്വമായി കാണാൻ പറ്റുന്ന ഈ തവള ഇവിടെ മഴയുടെ ഭാഗ്യമായി കാണുന്നു. വർഷത്തിൽ അഞ്ചു മഴ ഇങ്ങനെ പെയ്യുമത്രെ.

 ഈ Tuli, എന്ന ഗ്രാമത്തിൽ പോയ അനുഭവം ഞങ്ങൾ ഒരിക്കലും മറക്കില്ല. 
 തനിച്ചു കുടുംബമായി പോയാൽ ഒരു രസമുണ്ടാകില്ലയെന്നു കരുതി  Maun  സെക്കണ്ടറിസ്കൂളിലെ  രണ്ടു  സാറന്മാരും ഞങ്ങളുടെ കൂടെ വന്നിരുന്നു.... അന്നു ഞങ്ങൾ അനുഭവിച്ചഅനുഭൂതിഅവാച്യമാണ്.

മാനവ രാശിയുടെ ഉത്ഭവസ്‌ഥലം

ലോകമാനവ രാശിയുടെ ഉത്ഭവസ്‌ഥലം  ബോട്സ്വാനയാണ്. നോർത്തേൺ ബോട്സ്വാനയിൽ നനവുള്ള ഭാഗത്താണ് ആരംഭം. ആദ്യം  ഉപ്പളങ്ങൾ  കൊണ്ടു മാത്രം നിറഞ്ഞ രാജ്യമായിരുന്നിത് . ഈ ഭൂമിയെ അണിയിച്ചൊരുക്കാൻ വർഷങ്ങൾ എടുത്തു.
ആദ്യo അവിടവിടെ വെള്ളത്തിന്റെ കണികകൾ പൊടിക്കാൻ തുടങ്ങി,   അങ്ങനെ ഭൂമി ക്രമേണ പതിയെ പതിയെ ഒരുങ്ങി.

 7.7ബില്യൺ ആൾക്കാരുടെ ഉത്ഭവം ഇവിടെ നിന്ന് ആണന്നു ലോകമാകെയുള്ള  റിസർച്ചേഴ്‌സ്ഒന്നടങ്കം സമ്മതിക്കുന്നു.

  കൃഷി ചെയ്യാൻ വെള്ളം കിട്ടുന്നതു നോക്കി മനുഷ്യൻ  ചിന്നിച്ചിതറി പോയി.  പ്രകൃതി ഒരുക്കിയ രീതി അനുസരിച്ചു ഓരോ  സ്ഥലത്തിനനുസരിച്ചു വേഷം, സംസ്‌കാരo, സംസാരം ഒക്കെ മാറി പല  ഐഡന്റിറ്റി ഉള്ളവരായിതീർന്നു.

ബോട്സ്വാന ആകാശത്തെ നക്ഷത്രക്കൂട്ടങ്ങൾ 

ബോട്സ്വാനയിൽ എവിടെ പോയാലും എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രകൂട്ടങ്ങൾ ഒരു സന്തോഷമാണ്. അതും ഭാഗ്യമായി കരുതുന്നു.. ബോട്സ്വാന ആകാശത്തു സൂര്യനെക്കാൾ പതിൻമടങ്ങു വലുപ്പമുള്ള ജൂപ്പിറ്റർ ഉണ്ട്. മറ്റ്  രാജ്യത്തെ ആകാശത്തുകാണുന്നതിലും ഭംഗിയാണതിന് , ചില രാത്രികളിൽ ഇവിടെ മാത്രം കാണുന്ന ജുപ്പിറ്റർ സൂര്യന്റെയും ചന്ദ്രന്റെയും പ്രഭയെപിന്നിലാക്കുമെന്ന് എന്റെ കൂട്ടുകാരൻ ജ്യോതിശാസ്‌ത്രജ്ഞൻ  പറഞ്ഞു.  അന്നു രാത്രി ഒറ്റ താരകം കത്തി നിൽക്കുന്നത്  ടെലിസ്കോപ്പിൽ കൂടി കണ്ടു . അങ്ങാകാശത്തിൽ ഒറ്റ നക്ഷത്രം ഇങ്ങനെ തിളങ്ങി നിൽക്കുന്നതു മഴ വന്നിട്ടും മാഞ്ഞു പോയില്ലന്നതും അത്ഭുതം തോന്നി. വളരെ ഭംഗിയാണ് ഈ നക്ഷത്രം കാണാൻ, ഇതിന്റെ പ്രഭ കൊണ്ടു കാട്ടിലകൾ തിളങ്ങുന്ന പോലെ തോന്നി. ആ ഒറ്റ നക്ഷത്രം മതി വഴി കാട്ടാൻ. ജ്യോതിഷത്തിൽ അറിവുള്ള  സാർ ടെലിസ്കോപ്പിൽ ബോട്സ്വാന ആകാശത്തു വിരിഞ്ഞ galaxy വലുതായി കാണിച്ചു. മനോഹരമായിരുന്നു ആ ആകാശ ദൃശ്യം .


 ലീലാമ്മ തോമസ് തൈപ്പറമ്പിൽ