"കാതിൽ മെല്ലെ ചൊല്ലുമോ"; സപ്ന അനു ബി ജോർജ്

"കാതിൽ മെല്ലെ ചൊല്ലുമോ"; സപ്ന അനു ബി ജോർജ്

ഒമാനിൽ നിന്നുള്ള പ്രശസ്ത ഫ്രീലാൻസ് ജേണലിസ്റ്റും കവിയും കോളമിസ്റ്റുമായ സപ്ന അനു ബി ജോർജ് എഴുതുന്ന പംക്തി ആരംഭിക്കുന്നു കാതിൽ മെല്ലെ ചൊല്ലുമോ

"കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ, കാതിൽ മെല്ലെ ചൊല്ലുമോ" കാതിൽ  മൂളിക്കൊടുക്കാൻ, ഏകാന്തതയുടെ വിരസമായ ലോകത്ത് പലപ്പോഴും കൂട്ടുവരാറുള്ളത് ഇത്തരം വരികളാണ്. മനസ്സിലെ  ഓർമ്മകളുടെ വാതായനങ്ങള്‍ക്ക് ഈണമിട്ടുകൊടുക്കുന്നുണ്ട് ഈ വാക്കുകൾ! ചിലതെല്ലാം ഓർമ്മകളും, ചിലതെല്ലാം ഇന്നും ഇന്നലെയും നാളത്തെയും  ഓർമ്മകളായിത്തീരാനുള്ളവ മാത്രം. ഇവയെല്ലാം  വാക്കുകളുടെ ഈ ലോകത്തേക്ക് എന്റെ മനസ്സിന്റെ ചിന്തകളായി ഇവിടെ കുറിക്കട്ടെ! എല്ലാ അഭിപ്രായങ്ങളും വിശകലനങ്ങളും വ്യക്തികളും നമ്മുടെ  ഓരോരുത്തരുടെയും ചിന്തകളുമായി യോജിച്ചുപോകണം എന്നില്ല, എങ്കിലും ചില കുറിപ്പുകൾ ഇവിടെ നിങ്ങളോട് പറയുന്നു അവസാനിക്കരുതെന്നാഗ്രഹിച്ചു കൊണ്ട്, എന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നു അവ എന്നുകരുതി നിങ്ങളുടെ കാതിൽ മെല്ലെ മൊഴിഞ്ഞ്‌ അവരെത്തുന്നു,  എന്റെ വാക്കുകൾ, ചിന്തകൾ, സ്വപ്നങ്ങൾ !!

ആത്മവിശ്വാസം എന്ന കൂപമണ്ഡൂകം

ഒരു മനുഷ്യന്അത്യാവശ്യം വേണ്ടത് ആത്മവിശ്വാസമാണ്അതു നഷ്ടപ്പെട്ടവരെ ആർക്കും രക്ഷിക്കാൻ പറ്റില്ലമറ്റുള്ളവരുടെ വാക്കുകൾ നമ്മെ കുലുക്കി മടക്കിയെറിഞ്ഞാൽ  പിന്നെ ജീവിതത്തിൽ  നഷ്ടം നമുക്കുമാത്രം!  അതു സംഭവിക്കാനായി ആരും കാത്തിരിന്നു കാണുകയുമില്ല.

നിങ്ങൾക്കും പരീക്ഷിച്ചുനോക്കാവുന്നതാണ്  ഈ മാർഗ്ഗം!

നമ്മൾ ഓരോരുത്തരെയും,സ്വഭാവത്തിലും, കാഴ്ചയിലും വ്യത്യസ്ഥമായിത്തന്നെയാണ് ദൈവം സൃഷ്ടിച്ചത് എന്നു വ്യക്തമാണ്. എന്നാൽ അതേപോലെതന്നെ, തീരുമാനങ്ങളും, കാഴ്ചപ്പാടുകളും  വ്യത്യസ്ഥമായിരിക്കും, തീർച്ച! ആ സ്വഭാവങ്ങളുടെ ഏറ്റവും  പ്രസക്തമായ ഭാവമാണ്  ആത്മവിശ്വാസം  അഥവാ, വ്യക്തിത്വം. അത് നമ്മൾ വളർന്നു വരുന്ന സാഹചര്യം, നമ്മളിൽ വ്യക്തിമുദ്രകൾ പതിപ്പിക്കുന്ന വ്യക്തികൾ, പുസ്തകങ്ങൾ, പഠനവിഷയങ്ങൾ അങ്ങനെ  പലതരത്തിലുള്ള സ്വാധീനങ്ങളുണ്ടാവാം. ആത്മവിശ്വാസം വളത്തിയെടുക്കാനും തകർത്തുകളയാനും സാധിക്കുന്ന ഒന്നാണ്! അതിനു അതിർവരമ്പുകളും നിയമങ്ങളും ഇല്ലകർക്കശസ്വഭാവ മുള്ള മാതാപിതാക്കൾ വളര്‍ത്തിയ കുട്ടികളിൽ തന്റേടക്കുറവ് കൂടുതലായിക്കാണുന്നു. അമിതലാളനയും ചിലപ്പൊൾ ഇതേഫലം ചെയ്യും. ഭാവിയിൽ സ്വന്തം കാര്യങ്ങൾ തീരുമാനിക്കുകയും, നേരിടേണ്ടിയും വരുമ്പോൾ അനുഭവക്കുറവു കാരണം ഉത്കണ്ഠയും കാലക്രമേണ ഇതു പരാജയഭീതിയും, പേടിയുമായി പുറത്തുവന്നേക്കാം!

തന്റേടക്കുറവ് പരിഹരിക്കാനും, അനുയോജ്യമായി പ്രതികാരിക്കാനും ആദ്യം വേണ്ടത് സ്വന്തം അവസ്ഥയെപ്പറ്റിയുള്ള തിരിച്ചറിവാണ്. ഈ ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തിൽ പരിഹരിക്കാവുന്ന സ്വന്തം കുറവുകളെ തിരിച്ചറിയണം. പരിഹരിക്കാവുന്ന കുറവുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നു  സ്വയം തീരുമാനിക്കുക. എന്നാൽ പരിഹരിക്കാനാവാത്ത  ചുരുക്കം ചില കുറവുകൾ സ്വന്തം ദൗര്‍ബല്യങ്ങളാണെന്നു മനസ്സിലാക്കാനും മടിക്കേണ്ടതില്ല. ആത്മവിശ്വാസവും തന്റേടവും  നമ്മളിൽ ഉന്മൂലമാകുന്നത് കുട്ടിക്കാലത്താണെന്നു പറഞ്ഞല്ലോ. വീണ്ടും കുട്ടിക്കാലത്തിലേക്കു തിരികെ പ്പോയി തന്റേടം തിരിച്ചുപിടി ക്കാനാവില്ല. അതിനാൽ ചില പ്രത്യേക പരിശീലനങ്ങളിലൂടെ  ആത്മവിശ്വാസം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. സ്വന്തം അഭിപ്രായങ്ങൾ സധൈര്യം തുറന്നുപറയാൻ ശീലിക്കുക എന്നതാണ്  ആദ്യപടി. 

നോക്കൂ, ഞാൻ പറയുന്നു, വാക്കുകളിലോ മനുഷ്യരിലോ നല്ലതും ചീത്തയുമില്ലഅതുപോലെ ശരിയും തെറ്റുമില്ലഎല്ലാവരും നാമാഗ്രഹിക്കുന്ന പോലെ പെരുമാറണമെന്നു വാശി പിടിക്കരുത്! എല്ലാവരിലും നന്മയും തിന്മയും ഉണ്ട്. നമ്മുടെ കാഴ്ചപ്പാടിലാണ് ശരിയും തെറ്റും മറഞ്ഞിരിക്കുന്നത്! തണുത്തഭാവത്തിൽ, കാര്യങ്ങൾ പറയുന്നത് കേള്‍ക്കുന്നയാളുടെ ആത്മവീര്യം തകര്‍ക്കും. അയാള്‍ക്ക് തിരിച്ചിങ്ങോട്ട്  അയാളുടെ ഭാഗം അവതരിപ്പിക്കാൻ, അവസരം നൽകുകയും വേണം. ആവശ്യമുള്ളതിൽ കൂടുതലായി  ഒരക്ഷരം പോലും കൂടുതൽ സംസാരിക്കാൻ പാടില്ല. തുടര്‍ച്ചയായി ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ  നിങ്ങളുടെ സ്വഭാവം,സാവധാനം മാറുകതന്നെ ചെയ്യും. ആത്മവിശ്വാസം നേടാൻ ഒരേഒരു മാർഗ്ഗം, ജയിക്കും എന്ന പ്രതീക്ഷയോടെ നല്ല പ്രവൃത്തി ചെയ്യുക, പരാജയം നേരിടുമ്പോള്‍, കാരണം മനസിലാക്കി തിരുത്താനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുക.

നിങ്ങളുടെ ഇത്തരം ആകുലചിന്തകൾ  മാറ്റിയെടുത്തേ മതിയാകൂ എന്ന യാതൊരു പിടിവാശിയുടെയും ആവശ്യ വുമില്ല, മറിച്ച്, നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും എങ്ങെനെ , എന്തുകൊണ്ട് എന്ന് സ്വയം മനസ്സിലാക്കേണ്ടത് വളരെ  അത്യാവശ്യമാണ്. ആത്മവിശ്വാസം ജീവിതത്തിൽ കൂടുതൽ വളരാൻ  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്, കണ്ണിൽ ഇരുട്ടുവീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സിൽ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികൾ  തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംവിലയിരുത്തലിൽ നിന്നാണ്  ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവർ മറഞ്ഞും നേരിട്ടും  പറയുന്ന വാക്കുകൾ നമ്മളെ ഒരുപക്ഷെ സ്വാധീനിച്ചേ ക്കാം, നിരാശപ്പെ ടേണ്ട!! തകര്‍ന്നു പോകാതെ നല്ല നിരീക്ഷണങ്ങൾ  ഉള്‍ക്കൊണ്ട് സ്വയം തിരുത്താൻ ശ്രമിക്കുക എന്നതാണ് ശരിയായ വഴി. മറ്റുള്ളവരുടെ  അഭിപ്രായങ്ങൾ  എന്തു തന്നെയായാലും അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്. അതും അത്മവിശ്വാസത്തിന്റെ ഒരു പടി തന്നെയാണ്, അത് ഒരു തരം കൊപ്ലെക്സ് ആവാതിരിക്കാൻ മാത്രം ശ്രദ്ധിക്കുക.

അധ്യാപകർ നമ്മളൊരോരുത്തരെയും എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനോട്  എനിക്കിതു വരെ മഹത്താ യ അഭിപ്രായമൊന്നുമില്ല!

ഭാഷ ആശയവിനിമയത്തിനു മാത്രമാണുഅതിൽ കൂടു തൽ വില കൊടുക്കേണ്ട തില്ലവികാരങ്ങൾക്ക് അടിമപ്പെടുന്നതു, തീരുമാനങ്ങളും കാഴ്ചപ്പാടുകളും വികാരപരവശരായി ചിന്തിക്കുന്നത്, ആത്മവിശ്വാസമുള്ള ഒരാളിന്റെ സ്വഭാവം അല്ല. അത്  നല്ലതല്ലഒരു കാര്യത്തിലും!

മനസ്സിനോട് പറയാൻ പത്ത് കാര്യങ്ങൾ

  1. ആത്മവിശ്വാസം ഉണ്ടാകണം എന്ന് മനസ്സിനോട് പറയാം, വിശ്വസിപ്പിക്കാം. 
  2. മറ്റാരെയും പോലെതന്നെ ശക്തിയുള്ള  ഒരു വ്യക്തിതന്നെയാണ് ഞാൻ എന്ന് സ്വയം പറയുക.
  3. പോരായ്‌മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കുക.
  4. നേട്ടങ്ങളുടെ സമയങ്ങൾ സ്വയം ചൂണ്ടിക്കാണിക്കുക, നിങ്ങൾ പൂര്‍ണ്ണമായും പരാജിതരല്ല എന്ന് സാക്ഷ്യം  പറയുക.
  5. പല കാര്യങ്ങളും മറ്റുള്ളവരെക്കാൾ  മെച്ചമായി ചെയ്യാൻ കഴിവുണ്ടെന്ന് ചൂണ്ടിക്കാണിക്കുക.
  6. അഭിമാനിക്കാൻ ധാരാളം കാര്യങ്ങൾ നിങ്ങള്‍ക്കുമുണ്ടെന്ന്‍ സ്വയം ഓര്‍മ്മിപ്പിക്കുക.
  7. ഞാൻ ഏറ്റവും നല്ലൊരു വ്യക്തിയാണെന്ന ചിന്ത എപ്പൊഴും മനസ്സിൽ വരുത്തുക.
  8. അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങൾ സ്വയം ഓർക്കുക.
  9. ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മനസ്സിൽ നിന്ന് പൂർണ്ണമായും  മാറ്റുക.
  10. സൽഗുണവ്യക്തി എന്ന വിചാരം, അടിമപ്പെടൽ അല്ല എന്ന് തന്റേടത്തോടെ സ്വയം, പറയുക

 

 സപ്ന അനു ബി ജോർജ്