വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത കെടുത്തുമ്പോൾ

വ്യാജ സർട്ടിഫിക്കറ്റ്  വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത കെടുത്തുമ്പോൾ


 സർവകലാശാലാ  നിയമനങ്ങളിലെ രാഷ്ട്രീയ പക്ഷപാത വാർത്തകൾ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണ് ഇത്തരം  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങൾ.  രാഷ്ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാക്കളാണ് പുറത്തുവന്ന എല്ലാ വിവാദങ്ങളിലും പ്രതിക്കൂട്ടിലുള്ളത് . എസ് എഫ് ഐ നേതാക്കളായ നിഖില്‍ തോമസ്, കെ വിദ്യ, കെ എസ് യു നേതാവ് അന്‍സില്‍ ജലീല്‍ തുടങ്ങിയവരുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം  ഉയര്‍ന്നത്. 

കായംകുളം എം എസ് എം കോളജ് രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയായ 
നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനുള്ള കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം  ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുന്നവർക്ക് പാഠമാകേണ്ടതാണ് .നിഖിൽ ഇതുവരെ എഴുതിയ എല്ലാ സർവകലാശാലാ പരീക്ഷകളും റദ്ദാക്കും.

വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പരീക്ഷാനടത്തിപ്പിലെ താളപ്പിഴകൾ, നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയവ സർവകലാശാലകളെ തകർക്കുന്നു. സംസ്ഥാനത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളെ മൊത്തം സംശയത്തില്‍ നിര്‍ത്തുന്നതും ഉന്നത വിദ്യാഭ്യാസ മേഖലക്ക്  ദുഷ്‌പേര് വരുത്തുന്നതുമാണ് ഒന്നിനു പിറകെ ഒന്നായി ഉയരുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങൾ .   വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം   അന്വേഷിച്ച്  കണ്ടെത്തുകയും പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും സംഘടനാ ഭാരവാഹികള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്.


സർവകലാശാലകൾ  വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തി അഡ്മിഷൻ നൽകേണ്ടത് ആവശ്യമായിരിക്കുന്നു.  വ്യാജ സർട്ടിഫിക്കറ്റ് വിതരണവും വ്യാജ ബിരുദാനന്തര ബിരുദ പഠനവും വൻ തട്ടിപ്പാക്കുന്ന അനേകം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. പണം  മുടക്കിയാൽ ഏത്  ബിരുദവും കിട്ടുന്ന സ്ഥിതിയാണ് . ഇത്തരം സ്ഥാപനങ്ങളെ  പിഴുതെറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഇവിടത്തെ സർവകലാശാലകൾ നല്‌കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്കുപോലും വിശ്വാസ്യത നഷ്ടമാകും

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം കഴിഞ്ഞ പത്തുവർഷത്തെ എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ  പ്രത്യേകം സെൽ രൂപീകരിക്കുമെന്ന അറിയിപ്പാണ്. വ്യാജ സർട്ടിഫിക്കറ്റ് വിതരണവും വ്യാജ ബിരുദാനന്തര ബിരുദ പഠനവും വൻ തട്ടിപ്പാക്കുന്ന അനേകം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. പണം  മുടക്കിയാൽ ഏത്  ബിരുദവും കിട്ടുന്ന സ്ഥിതിയാണ് .. പ്രവേശനത്തിനായി കോളേജിൽ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ  കൃത്യമായി പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് . എങ്കിലേ നമ്മുടെ സർവകലാശാലകളുടെ വിശ്വാസ്യത നിലനിൽക്കൂ