കുഞ്ഞു പൂവ്: കവിത,കാവ്യ ഭാസ്ക്കർ

കുഞ്ഞു പൂവ്: കവിത,കാവ്യ ഭാസ്ക്കർ

നിനക്കു തരാൻ

ഒരു കുഞ്ഞു പൂവുണ്ട്

എന്റെ കൈയിൽ .

പൂവിലോ ......

 വല്യൊരാകാശവുമുണ്ട് ...

പിന്നെയോ .....,

നമുക്കു പാർക്കാൻ

ഒരു കുഞ്ഞുമേഘ വീടുണ്ട് ,

നിന്റെ മുടിയിഴത്തുമ്പിൽചൂടാൻ

നക്ഷത്രപ്പൊന്നുണ്ട്.

നിന്റെ സ്വപ്നങ്ങളെ

നെഞ്ചിലേറ്റിപ്പറക്കാൻ

വെള്ളിപ്പറവകളുണ്ട് ,

കഥ പറയാൻ അമ്പിളി മാമനുണ്ട്.

പിന്നെ,

നിനക്കു കൂട്ടായ് ,

 തണലായ്, 

സ്നേഹച്ചൂടായ്

നിന്റെ സ്വപ്നങ്ങൾക്കൊപ്പം

പറക്കാൻ ,

ഞാനുമുണ്ട്.

 

 

കാവ്യ ഭാസ്ക്കർ

 

 

 

 

.