ഋഷി സുനാക്കിന് ഇത് ചരിത്ര നിയോഗം 

ഋഷി സുനാക്കിന് ഇത് ചരിത്ര നിയോഗം 

 


രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട ‘ രാജ്യത്തിലെ  ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജന്‍ - ഋഷി സുനാക്ക് എത്തുന്ന വാർത്ത ലോകം കേട്ടത് ഏറെ അതിശയത്തോടെയാണ് . പണ്ട് ബ്രിട്ടൻ അടക്കിഭരിച്ച  കോ​​​​ള​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു കു​​​​ടി​​​​യേ​​​​റി​​​​യ​​​​വ​​​​രു​​​​ടെ പി​​​​ന്മു​​​​റ​​​​ക്കാ​​​​ര​​​​ന് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കി​​​​പ്പു​​​​റം ആ രാജ്യത്തെ ഭരിക്കാൻ നി​​​​യോ​​​​ഗം ലഭിച്ചത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു .

ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ബ്രി​​​​ട്ട​​​​ൻ  അകപ്പെട്ടി​​​​രി​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​രാ​​​​ജ​​​​ക​​​​ത്വ​​​​വും, ധ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ത്തി​​​​യ ശ്ര​​​​ദ്ധേ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നാല്പത്തിരണ്ടുകാരനായ ഋ​​​​ഷി സു​​​​നാ​​​​ക്കി​​​​നെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലേ​​​​റ്റി​​​​യത്.


 വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ബ്രിട്ടനിലെ  സാധാരണ ജനത്തിന് ആശ്വാസം പകരാനും സാമ്പ​​​​ത്തി​​​​ക​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ര​​​​ക്ഷി​​​​ച്ചെ​​​​ടു​​​​ക്കാനുമുള്ള ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​മാ​ണ് പ്രധാനമന്ത്രി എന്ന നിലയിൽ ഋ​​​​ഷി  സുനാക്കിൽ ഏല്പിക്കപ്പെട്ടിരിക്കു​​​​ന്ന​​​​ത്.


ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ലി​​​​സ് ട്ര​​​​സി​​​​നോ​​​​ട്  പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടിട്ട്  ഏ​​​​ഴ് ആ​​​​ഴ്ച മാത്രം പിന്നിടുമ്പോഴാ​​​​ണ് ഋഷി സുനാക് ബ്രിട്ടീഷ്  പ്രധാനമന്ത്രി പദത്തിലെത്തുന്നത്.  ലി​​​​സ് ട്ര​​​​സ് രാ​​​​ജി​​​​വ​​​​ച്ച​​​​പ്പോ​​​​ൾ പു​​​​തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി  നി​​​​ശ്ച​​​​യി​​​​ച്ച തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഋ​​​​ഷി​​​​ക്ക് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളേ ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു എന്നതാണ് ഏറെ ശ്രദ്ധേയം .

സാമ്ബത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചപ്പോള്‍, കൈയ്യെത്തും ദൂരത്തു നിന്ന് അകന്നുപോയ പ്രധാനമന്ത്രി പദമാണ് ഋഷിയെ തേടിയെത്തുന്നത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ബ്രി​​​​ട്ട​​​​ന്‍റെ യ​​​​ശ​​​​സ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ത​​​​ല​​​​ത്തി​​​​ൽ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​സ​​​​മ്മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും ഋ​​​​ഷി​​​​ക്കു ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നാ​​​​ണ് ലോകം ഉറ്റുനോക്കുന്ന​​​​ത്.

 ലിസ് ട്രസ്സ് വരുത്തിയ തെറ്റുകള്‍ തിരുത്തി, ജനവിശ്വാസം വീണ്ടെടുക്കുമെന്ന് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ഋഷി സുനാക്  രാജ്യത്തോടായി സംസാരിക്കവെ   പറഞ്ഞു.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാന്‍ കടുത്ത നടപടികള്‍ ആവശ്യമായി വരും എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം ഓരോ ബ്രിട്ടീഷുകാരന്റെയും ബുദ്ധിമുട്ടുകള്‍ തനിക്ക് മനസ്സിലാകുമെന്നും പറഞ്ഞു .  തന്റെ ഭരണത്തിൽ  സത്യസന്ധതയും, കാര്യസ്ഥതയും, സുതാര്യതയും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഉണ്ടാകുമെന്നും ഋഷി സുനാക്  ഉറപ്പു നല്‍കി.
 ഋഷി സുനാക് , പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കോവിഡ് പ്രതിസന്ധിക്കാലത്തും മറ്റും ജനങ്ങളെയും വ്യവസായ-വാണിജ്യ മേഖലയേയും സംരക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നത്  ചൂണ്ടിക്കാട്ടിയ ഋഷി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളേയും അതേ രീതിയില്‍ നേരിടുമെന്നും   പറഞ്ഞു.  

ഈ മാസാവസാനം വരുന്ന ബജറ്റില്‍  കടുത്ത നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ  വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്   രാഷ്ട്രീയ  വിലയിരുത്തലുകളുണ്ട് .  


ഇന്ത്യന്‍ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നതിനിടയിൽ  സുവെല്ല ബ്രേവര്‍മാനെ  ഹോം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിച്ച  ഋഷിയുടെ നടപടി ഇന്ത്യക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്.

 കടുത്ത ബ്രെക്സിറ്റ് പക്ഷക്കാരിയായ ,കുടിയേറ്റത്തിനെതിരെയും തീവ്ര നിലപാടുകള്‍ എടുക്കുന്ന ഇവര്‍  അടുത്തിടെ പരിസ്ഥിതിവാദികള്‍ നടത്തിയ സമരത്തിനെതിരെയും   രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.  

  കുടിയേറ്റ വിരുദ്ധ തീവ്ര  നിലപാടുകളാണ് അവരുടെ രാജിക്ക് കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

 അടുത്തയിടെചില നഗരങ്ങളില്‍ നടന്ന ഹിന്ദു- മുസ്ലിം കലാപത്തിന് സുവെല്ല ബ്രേവര്‍മാന്‍  ഇന്ത്യന്‍ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയിരുന്നു . 

ഇന്ത്യന്‍ പൈതൃകങ്ങളെയും മൂല്യങ്ങളെയും എന്നും നെഞ്ചോട് ചേര്‍ക്കുന്നയാളാണ് താനെന്ന് പറഞ്ഞ സുനക് ,ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും കുടുംബം നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ടെന്നും  സൂചിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനും സുനക് മറക്കാറില്ല. ഭാര്യ അക്ഷതയ്‌ക്കൊപ്പം ബെംഗളൂരുവിലെത്തി ബന്ധുക്കളെയും അദ്ദേഹം കാണാറുണ്ട്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മകളാണ് ഋഷി സുനകിന്റെ ഭാര്യ അക്ഷത.

പഞ്ചാബില്‍ ജനിച്ച  സുനകിന്റെ പൂര്‍വ്വീകര്‍  ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും  കുടിയേറുകയായിരുന്നു. ഡോക്ടറായ യശ്വീര്‍ സുനകിന്റെയും ഫാര്‍മസിസ്റ്റായ ഉഷയുടെയും മകനായി 1980-ല്‍ ഹാംപ്‌ഷെയറിലെ തുറമുഖ നഗരമായ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡിലും യുഎസിലെ സ്റ്റാന്‍ഫോഡിലുമായിരുന്നു പഠനം.   വന്‍കിട കമ്ബനികളില്‍ വരെ സ്വന്തമായി നിക്ഷേപ സഹായ കമ്ബനി രൂപീകരിച്ചും മികച്ച രീതിയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് 33-ാം വയസില്‍ സുനക് രാഷ്‌ട്രീയത്തിലെത്തുന്നത്.

2014-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം 2015-ല്‍ വിദേശകാര്യമന്ത്രിയായി. തുടര്‍ന്ന് ബോറിസ് ജോണ്‍സണിന്റെ കാലത്ത് ട്രഷറി ചീഫ് സെക്രട്ടറിയായും ധനമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്..

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല, ആദ്യത്തെ ഏഷ്യന്‍ വംശജനുമാണ് ഋഷി സുനക്.

കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണെങ്കിലും  വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രി, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി അങ്ങനെ നിരവധി സവിശേഷതകളുമായാണ് സുനക് ബ്രിട്ടന്റെ അധികാരമേറ്റെടുക്കുന്നത്.

 ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്ബന്നനായ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്.

ഇന്ത്യന്‍ പാരമ്ബര്യത്തേയും സംസ്‌കാരത്തേയും എപ്പോഴും മുറുകെ പിടിക്കാറുള്ള ഋഷി സുനക്കിന് ബ്രിട്ടനെ  നയിക്കുക എന്ന വലിയ ദൗത്യം സുഗമമായി   മുന്നോട്ട് കൊണ്ടുപോകാൻ   സാധിക്കട്ടെ