വക്കീലിന്റെ കല്ല്യാണം

May 6, 2025 - 19:24
 0  28
വക്കീലിന്റെ കല്ല്യാണം
വക്കീലിൻ്റെ 
കല്ല്യാണം ഉറപ്പിച്ചു.
 ചെലവുകളുടെ 
കണക്ക് 
നോക്കിയപ്പോൾ
 കക്ഷികളായ 
കള്ളന്മാരുടെ
കണ്ണു തള്ളി.
പ്രതീക്ഷിച്ചതിൽ
ഒട്ടും കുറയാത്ത 
തുകതന്നെ 
വക്കീൽ
ഫീസായി ചോദിച്ചു.
കള്ളന്മാരുടെ 
ഭാവിസുരക്ഷ
വക്കീലിന്റെ കയ്യിൽ
ആയതിനാൽ
അവർ
കൃത്യമായി 
 ഫീസുകൊടുത്തു.
കല്ല്യാണത്തിന്
വക്കീൽ
എല്ലാവരെയും
വിളിച്ചെങ്കിലും
കള്ളന്മാരെ മാത്രം 
വിളിച്ചില്ല.
വിളിക്കാത്ത
സദ്യയുണ്ണാൻ
കള്ളന്മാർ പോയുമില്ല.
ആ സമയത്ത്
അവർ
കല്ല്യാണം കൂടാൻവന്ന
പ്രമാണിമാരുടെ
വീടുകളിൽ പോയി.
വക്കീലിന് വീണ്ടും
ചെലവുകൾ
ഉണ്ടാകുമെന്ന്
കള്ളന്മാർക്കറിയാം.