മനസ്സിനു പ്രായമില്ല:കവിത, സൂസൻ പാലാത്ര

Oct 11, 2020 - 20:04
Mar 9, 2023 - 07:28
 0  434
മനസ്സിനു പ്രായമില്ല:കവിത, സൂസൻ പാലാത്ര

ൻ മനസ്സിനെന്നും

 പതിനേഴു മാത്രം പ്രായം

ദേഹം വളർച്ചയെത്തി

  ചടയ്ക്കാൻ 

 തുടങ്ങിയെന്നാകിലും

സ്വപ്നങ്ങൾക്കെല്ലാ

 മെന്തെന്തു ചാരുത

യുവത്വം വിട്ടൊഴിയാതെ

അവയെല്ലാം യൗവ്വനച്ചൂടിൽ തിളച്ചുമറിയുന്നു

 ഏവരുംചോദിച്ചിടുന്നു

നിനക്കെത്രപ്രായമായി?

 എന്നിട്ടുമെന്തേ 

 കുട്ടിത്തം മാറിയില്ല

പ്രണയവും പ്രണയാഗ്നിയുമുണ്ടു   

 ചിന്തകളിലെന്നാകിലും 

 കൊല്ലിനും

 കൊലയ്ക്കുമില്ലെ

  ള്ളോളംസ്ഥാനവും

സൗമ്യമായ് നാടിന്റെ

 നന്മക്കായ് ചിന്തിച്ചീടണം

 എഴുതണം 

 എഴുതുന്നതൊക്കെയും

പ്രവർത്തിപഥത്തിലെ-

ത്തിക്കണം

 അതിനായി ഞാനെന്റെ

 ജരാനരകളെ

 യുവത്വത്തിലേക്ക് വഴി മാറ്റിത്തെളിച്ചിടുന്നു

ഒരൊറ്റ ലക്ഷ്യം മാത്രം

ഉണരണമൊരുന്നതജനത

 ഉണരണമൊരുന്നത 

 സംസ്കാരവും.