പുതുവർഷ പുലരിയിൽ: കവിത, ഷീല ജഗധരൻ

പുതുവർഷ പുലരിയിൽ: കവിത, ഷീല ജഗധരൻ

പുതിയതാം പുലരിയിൽ

തൂവെളിച്ചം തൂകുന്ന

സൂര്യനായ് തീരുക നാം

 

സ്നേഹാർദ്ര സ്നിഗ്ധമാം

വാക്കതാലേ ചിന്തയിൽ

സൗരഭം ചിന്തിടേണം

 

സുരഭില സൗഭാഗ്യമാളിടുവാൻ

നറുമയും നന്മയും തന്നിടണേ

 

നിരുപമ സ്നേഹപ്രഭ ചൊരിയാൻ

അരുമയോടെന്നും കഴിഞ്ഞിടേണേ

 

ഉണ്മയായ് തീരട്ടെ ഭാവിയെന്നും

സൗഭാഗ്യ നാളുമണഞ്ഞിടട്ടേ

ഉത്സാഹമോടെ പുതുപുലരി കാണാൻ

കരുണാമയനേ അനുഗ്രഹിക്ക

 

ഷീല ജഗധരൻ, തൊടിയൂർ