മനഃശാസ്ത്രജ്‌ഞന്റെ മറുപടി: റോയ് പഞ്ഞിക്കാരൻ

മനഃശാസ്ത്രജ്‌ഞന്റെ മറുപടി: റോയ് പഞ്ഞിക്കാരൻ


രാവിലെ തന്നെ എന്തൊരു ചൂട് . A/c ഓൺ ചെയ്തു തന്റെ കറങ്ങുന്ന കസേരയിൽ അദ്ദേഹം വന്ന് ഇരുന്നു .
ഉടനെ ഫോൺ ബെല്ലടിയുടെ ശബ്ദം .
ആരെയാണോ ഇന്ന് ആശ്വസിപ്പിക്കേണ്ടത് എന്ന് മനസ്സിലോർത്തു അദ്ദേഹം ഫോണെടുത്തു .
'ഹലോ'
'ഹലോ' ഇത് മനഃശാസ്ത്രൻ അല്ലേ ?
'അതേ'
സാർ എന്റെ പ്രശ്നമൊന്നു കേൾക്കേണം .
'പറയൂ '
ഞാൻ ഒരു പ്രായപൂർത്തിയായ പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു .
ആ കുട്ടിക്ക് എന്നോടും ഇഷ്ടമാണ് .
പക്ഷെ ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ അവളുടെ മാതാപിതാക്കൾ
സമ്മതിക്കുന്നില്ല .
എന്റെ ഉറക്കം നഷ്ടപ്പെട്ടു സാർ .
ആകെ ടെൻഷൻ ആണ് .
ഞാൻ എന്ത് ചെയ്യണം?
'നിങ്ങള്ക്ക് രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ, പ്രായപൂർത്തിയായ
സ്ഥിതിക്ക് ആ കുട്ടിയെ വിളിച്ചിറക്കികൊണ്ടുപോയി ധൈര്യമായി
രജിസ്റ്റർ മാര്യേജ് ചെയ്യൂ. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ
നിങ്ങള്ക്കെതിരെ തിരിഞ്ഞേക്കാം .
എങ്കിലും സമൂഹം നിങ്ങളോടൊപ്പം കാണും . കാലക്രെമേണ എല്ലാം ശാന്തമാകും .
നന്ദി സാർ .
അപ്പൊ അങ്ങനെ ചെയ്യാം അല്ലേ ?
ധൈര്യമായി ചെയ്യൂ .
അന്ന് വൈകുന്നേരത്തോടെ ഒരുപാടു
പ്രശ്നങ്ങൾ കൈകാര്യം ചെയ്ത സന്തോഷത്തോടെ ഓഫീസിൽ നിന്നും മടങ്ങാൻ സമയം വീണ്ടുമൊരു
ഫോൺ ബെൽ .
'ഹലോ'
ഹലോ , ഇച്ചായാ ഇത് ഞാനാ .
നമ്മുടെ മോൾ കോളേജ് വിട്ടു ഇതുവരെ വീട്ടിൽ വന്നിട്ടില്ല .
എനിക്ക് ഭയമാകുന്നു .
ഫോണിന്റെ റിസീവർ അദ്ദേഹത്തിന്റെ
കൈയിൽനിന്നും അറിയാതെ ഊർന്നു വീണു . ഒപ്പം സമൂഹത്തെ
അദ്ദേഹം പ്രാകി .