ജിറാഫിന്റെ കഴുത്തിലേക്ക് സിംഹം ഒറ്റക്കുതിപ്പ്

ജിറാഫിന്റെ കഴുത്തിലേക്ക്  സിംഹം ഒറ്റക്കുതിപ്പ്

മൗണിൽ  എന്റെ വീടിനടുത്ത്  വൈൽഡ് ലൈഫ് കേന്ദ്രമുണ്ട് .അവിടെ നദിയിൽ ജിറാഫുകൾ വെള്ളം കുടിക്കാൻ വരും..

ഒരു ദിവസം ഞാനൊരു കാഴ്ച കണ്ടു.
വെള്ളംകുടിക്കാൻ കാലുകൾ  അകത്തി തലയും കഴുത്തും കുനിച്ചു  നിൽക്കുന്ന  ജിറാഫിന്റെ കഴുത്തിലേക്ക്  ഒരു സിംഹം ഒറ്റകുതിപ്പിന്  കടിച്ചു തൂങ്ങുന്നു. ഉടനെ വേറൊരു സിംഹം  ജിറാഫിന്റെ പുറകിലേക്ക് കയറി. വേദന കൊണ്ടു ജിറാഫ് കുതറി. തൊഴിച്ചു മറിച്ചു, വേദന കൊണ്ട്  കറങ്ങി അടിച്ചു. സിംഹങ്ങൾ  തെറിച്ചു ദൂരെ വീണു. കുറച്ചു സമയത്തെ പോരാട്ടത്തിനുശേഷം  സിംഹങ്ങൾ ഓടി രക്ഷപെട്ടു..സിംഹം ജിറാഫിനെ ഒറ്റക്ക് ആക്രമിക്കില്ല. കൂട്ടമായി വരും.  

അടുത്തിടെ ഒരു വാർത്ത ലോകം കേട്ടതാണ് , സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന മെറിലൈസ് വാൻ ഡെർ മെർവെ - അവർ ഒരു ഒരു 'ട്രോഫി ഹണ്ടർ' ആണ്. പണത്തിനായി മൃഗങ്ങളെ വേട്ടയാടുകയും വേട്ടയാടി കൊന്ന മൃഗങ്ങളോടൊപ്പവും അവയുടെ ശരീര ഭാഗങ്ങൾക്കൊപ്പവുമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരാണ് ട്രോഫി ഹണ്ടർമാർ. ഇക്കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് സമ്മാനമായി ജിറാഫിനെ കൊന്ന് അതിന്റെ ഹൃദയം ആണ് മെറിലൈസ്   സമ്മാനമായി നൽകിയത്.  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴെ 17 വയസ്സ് പ്രായമുള്ള ബുൾ ജിറാഫിനെയാണ് താൻ വേട്ടയാടി കൊന്നതെന്നും തന്റെ ഈ വേട്ടയാടലിൽ അതീവ സന്തുഷ്ടയാണ് എന്നും  കുറിച്ചിരുന്നു  32-കാരിയായ മെറിലൈസ് .  ഒരു ആൺ ജിറാഫിനെ വേട്ടയാടി കൊല്ലാ ൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു മെറിലൈസ്. ഇത് തന്റെ ഭാര്യയുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയ ഭർത്താവ് തുടർന്ന് ജിറാഫിന്റെ ഹൃദയം ആവശ്യപ്പെടുകയായിരുന്നത്രേ . "ജിറാഫിൻറെ ഹൃദയം എത്ര വലുതായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ന ചോദ്യവുമായി മെറിലൈസ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് കീഴെ മൃഗസ്നേഹികളുടെ പൊങ്കാലയായിരുന്നു.  അതിനാൽ വൈൽഡ് ലൈഫ് കാർ  ജിറാഫിൻന്റെ അടുത്തു  പോകാൻ അനുവദിക്കില്ല.


ഒരു ദിവസം വൈൽഡ് ലൈഫിന്റെ ഒരു പരിപാടിയിൽ മൃഗങ്ങളുടെ പ്രകടനം  ഉണ്ടായിരുന്നു. ആനയുമായി ജിറാഫ് ഭയങ്കര മൽപ്പിടുത്തം ചെയ്യും. ആനയുടെ തുമ്പിക്കൈ ജിറാഫിന്റെ കഴുത്തിൽ ഇട്ടു വലിഞ്ഞു മുറുക്കും . ജിറാഫിനെ എത്ര ആക്രമിച്ചാലും പിടിച്ചു നിൽക്കും.. ആനയുടെ തുമ്പി ക്കൈയ്യ് മുറുകുന്നതനുസരിച്ചു ജിറാഫ് കാലു മടക്കി അടി തുടങ്ങി.   രണ്ടു പേരും കട്ട കട്ട നിന്നുപോരാടി. Giraff കാലു മടക്കി ഒരടി കൊടുത്തു. ആന തിരിഞ്ഞോടി പോയി.

ജിറാഫിനു കാലുപിറന്നാണ്  ജനനം . ആ കാഴ്ച്ച  ഞാൻ കണ്ടിട്ടുണ്ട് . ആദ്യംകുളമ്പുള്ള കാൽകുറച്ചു പുറത്തേക്കു വന്നു പിന്നെ തലയും.
 നമ്മുടെ നാട്ടിൽ അനുസരിക്കാത്ത ചില പിള്ളേരെ "കാലു പിറന്ന സന്തതി യെന്നു"   വിളിക്കും...
എന്നാൽ ഇവിടെ കാലു പിറന്നാലും ജിറാഫ് വളരെ ഡീസൻഡും സൗമ്യതയുമുള്ള ജീവിയാണ് .ജിറാഫ് എഴുന്നേറ്റു നിന്നാണ് പ്രസവം.   ഭൂമിയിലേക്കു കുഞ്ഞു വീഴണമെങ്കിൽ ആറടി താഴ്ചയുണ്ട്. ഭൂമിയിലേക്കു വീഴുന്ന കുഞ്ഞിനു യാതൊരു കുഴപ്പവും ഇല്ല.  പ്രസവവേദന കൊണ്ടു ഒന്നു ഞരങ്ങുന്നതു പോലുമില്ല കാരണം ജിറാഫിനു മിണ്ടാൻ കഴിയില്ല. 
 
 സംസാരിക്കാനൊ ശബ്ദമുണ്ടാക്കാനോ കഴിയാത്ത ജിറാഫിന്   ആശയ വിനിമയം ഭംഗിയായി നടത്താനുള്ള കഴിവ് കണ്ണിനു കൊടുത്തിട്ടുണ്ട്.


ജിറഫിനു ഉറക്കം കുറവാണ്. ആഫ്രിക്കയിലെ ഏറ്റവും  ജനപ്രിയനാണ്  ജിറാഫ്.
ചെറു പ്രായത്തിൽ തൊലി നല്ല ഭംഗിയും നല്ല നിറവും ആണ് എന്നാൽ പ്രായമാകും തോറും ഇരുണ്ട രൂപത്തിൽ മാറും.

ജിറഫിന്റെ തീറ്റി കാണുമ്പോൾ ഒരു ചമ്മൽവരും . കാരണം നീളം വണ്ണം ഉണ്ടന്നു പറഞ്ഞിട്ടുo കാര്യമില്ല
"അയ്യോ പൊത്തോ"യെന്ന രീതിയിൽ പുല്ലു തിന്നുന്നതു കാണുമ്പോൾ ചിരി വരും. മുന്നിലെ രണ്ടു കാലുകൾ അകത്തി അല്പം കുനിഞ്ഞു കുറച്ചു പുല്ലു തിന്നും പിന്നെ നിവരും.  ഇവ അക്കഷ്യ ഇലകൾ  തിന്നുന്നു.
 
പുല്ലു കാണുമ്പോൾ നിന്നനിൽപ്പിൽ തലയും കഴുത്തും കുനിച്ചു മുൻ കാലുകൾ അകത്തി കടിച്ചു തിന്നുന്നു . തലകുനിച്ചാലും ഉയരം കുറയില്ല.
.
സവന്നയിലും പുൽമേടുകളിലും ധാരാളം ജിറാഫിനെ കാണുന്നു.
13 മാസമാണ്  ഗർഭകാലം. മാൻ, പശു ഇവയുമായി ബന്ധം ഉണ്ട്.

വൈൽഡ് ലൈഫ് ഓഫീസർ പറയുന്നതിങ്ങനെ.
''സ്വാർത്ഥതയും അക്രമവും മാത്രമല്ല സ്നേഹവും എല്ലാജീവജാലങ്ങളിലും ഉണ്ട്. എന്നാൽ ജിറാഫിനു വേറിട്ട സ്നേഹമാണ് ''.

ഇണ ചേരൽ വിചിത്രമാണേ. 

ആൺ ജിറാഫ് പെൺ ജിറാഫിനെ  യൂറിൻ  കൊണ്ട് തിരിച്ചറിയുന്നു.   ആൺ ജിറാഫ്  പിന്നെ അതിന്  പിന്നാലെ  നടക്കും.

 കഴുത്തിൽ ഇടി ഏശി നിരവധി  ജിറാഫുകൾ  സവന്നായിൽ ചത്തുവീഴാറുമുണ്ട് 

ലീലാമ്മ തോമസ് തൈപ്പറമ്പിൽ.