എഴുത്ത്‌ : കവിത , റോയ്‌ പഞ്ഞിക്കാരൻ

എഴുത്ത്‌ : കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

ഴുതാനിരിക്കുമ്പോൾ ഏഴുവർണങ്ങൾ മനസ്സിൽ 

എഴുതി തുടങ്ങുമ്പോൾ 

ഏങ്ങലടിക്കുന്ന മനസ്സ് 

എന്തെല്ലാം എഴുതിയാലും 

എത്തിപ്പെടാത്തത്ര വർണങ്ങൾ 

എത്തിപ്പെടാത്തത്ര കാർമുകിൽ 

എന്തെഴുതണമെന്നറിയില്ല 

എങ്ങനെയെഴുതണമെന്നറിയില്ല 

അതിനുമുമ്പേ പെയ്തൊഴിയും 

ഈ മുകിൽ മാലകൾ 

അതിനുമുമ്പേ മാഞ്ഞുപോകുമീ 

വർണങ്ങൾ 

എങ്കിലുമെൻ ഓർമ്മകൾ ഓടക്കുഴലൂതുമ്പോൾ 

രാഗഭാവങ്ങൾ 

പുഴയിലെ അലകൾ 

പുളിനത്തിലേക്കെന്നപോലെ 

വീണ്ടുമെൻ അന്തരംഗം 

തേന്മാവിൻ ചില്ലകളിൽ 

നിന്നും ഉതിർന്നു വീഴുന്ന 

മഴത്തുള്ളികൾപോലെ 

എവിടേക്കെന്നറിയില്ല 

എങ്ങോട്ടെന്നറിയില്ല 

മനം ശൂന്യമായി 

തൂലിക നിശ്ചലമായി ! 

 

റോയ്‌ പഞ്ഞിക്കാരൻ