മഹാ സമാധി, കവിത, റോയ്‌  പഞ്ഞിക്കാരൻ

മഹാ സമാധി,  കവിത,  റോയ്‌  പഞ്ഞിക്കാരൻ

സ്നേഹമെന്ന കനി തേടി 

ഉഴലുന്നു ചിലർ ഭൂമിയെന്ന 

പറുദീസയിൽ.  

ഉറക്കവും സ്വപ്നവും ഇല്ലാത്ത 

രാത്രികളിൽ മധുരമൊരു പാട്ടിൽ 

ചെവിയോർത്തു കിടന്നിട്ടും 

ജീവനുള്ള പകലുകളിൽ 

തേടിയലഞ്ഞിട്ടും 

കിട്ടാ കനിയായി 

പറുദീസയിലെ 

മണ്ണിൽ അലിയുന്നവന്റെ 

ഓട്ട വീണ കണ്ണുകളിന് താഴെ 

ഓട്ട വീണ മൂക്കിന് താഴെ 

അണയാത്ത പുഞ്ചിരി നോക്കി 

സ്വർഗ്ഗവും നരകവും കൈകൾ കൂപ്പി

കണ്ണീരോടെ പുലമ്പി 

നിശ്ചലമായ നിൻ ഹൃദയത്തിൽ 

പുഴുവിന് ജീവൻ വെച്ചപ്പോൾ 

ഞങ്ങൾ മഹാ സമാധിയായി 

 

 

റോയ്‌  പഞ്ഞിക്കാരൻ