പുതുകാലം:കവിത,രാജു കാഞ്ഞിരങ്ങാട്

പുതുകാലം:കവിത,രാജു കാഞ്ഞിരങ്ങാട്

തിഹാസത്തിലെ ഇടങ്ങളെല്ലാം
ഇടിച്ചു നിരത്തി
പരിഹസിക്കുന്നു പുതിയ രാജാവ്

രാമരാജ്യ സ്വപ്നവും പേറി തെരുവു
തോറും
അലയുന്നുണ്ടൊരു അർദ്ധനഗ്നനാം
ഫക്കീർ

ചെരാതുകൾ തല്ലിത്തകർത്ത്
ചരിത്രത്തിൻ്റെ ചാരിത്ര്യം കവരുന്നു
കഴുകുകൾ

മൃതിയുടെ നൃപൻ പൊട്ടിച്ചിരിക്കുന്നു
കൃപ ചൊരിയുവതാര് ?
ദക്ഷിണായനത്തിന് പാതപണിത്
യാനവേഗം കൂട്ടി

നാരകം തളിർത്തുനിൽക്കുന്നുയിവിടം
നാകമിനി പാതാളത്തിൽ
ചക്രം തിരിക്കുന്നു ചക്രവർത്തി
തലയ്ക്കുമീതെ തൂങ്ങുന്ന ഖഡ്ഗം

 

രാജു കാഞ്ഞിരങ്ങാട്