എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്

എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്

ബുദാബി: മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്. ഷെയറുകള്‍ ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും.

നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

2024 ന്റെ ആദ്യ പകുതിയില്‍ പ്രാരംഭ പബ്ലിക് ഓഫറിങ് (ഐപിഒ) അവതരിപ്പിക്കുമെന്നും കമ്ബനിയുടെ ഓഹരികള്‍ ഗള്‍ഫില്‍ ലിസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ സപ്തംബര്‍ 11ന് ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ വച്ച്‌ യൂസഫലി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഓഹരി ഇടപാടിനെക്കുറിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മോയെലിസിനെ നിയമിച്ചിട്ടുണ്ടെന്ന് കമ്ബനി പ്രതിനിധി കഴിഞ്ഞ സപ്തംബറില്‍ അറിയിച്ചിരുന്നു.

ഗള്‍ഫ് മേഖലയിലെ രണ്ടാമത്തെ വലിയ ഓഹരി വിപണിയായ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ വൈകാതെ ലിസ്റ്റ് ചെയ്‌തേക്കും. ഈ വര്‍ഷം രണ്ടാം പകുതിയോടെ അബുദാബിയിലും റിയാദിലും ഇരട്ട ലിസ്റ്റിങ് ആണ് കമ്ബനി പരിഗണിക്കുന്നത്.