ഇലക്ടറല്‍ ബോണ്ടിലൂടെ സാമ്ബത്തിക ക്രമക്കേട്; നിര്‍മല സീതാരാമനെതിരെ കേസ്

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെരിരെ കേസ്. ജനാധികാര സംഘർഷ പരിഷത്ത് (ജെ.എസ്.പി) നേതാവ് ആദർശ് ആർ.
കർണാടകയിലെ ബിജെപി അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര, ബിജെപി നേതാവ് നളിൻകുമാർ കട്ടീല്‍ എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരം സെക്ഷൻ 384, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ 8,000 കോടിയിലേറെ രൂപയുടെ സാമ്ബത്തിക ക്രമക്കേടു നടത്തിയതായാണ് പരാതി. ഇ.ഡി റെയ്ഡ് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരം ബോണ്ടുകള്‍ ബിജെപി നേതാക്കള്‍ പണമാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഈ വർഷം, ഫെബ്രുവരിയിലാണ്, നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയത്.