രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഹൈദ്രാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയില്‍ അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് ദളിതനായിരുന്നില്ലെന്നും തന്റെ യഥാര്‍ത്ഥ ജാതി പുറത്തുവരുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തെലങ്കാന പൊലീസ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകള്‍ ഹാജരാക്കാതെയാണ് കുടുംബത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രോഹിതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളോ സാഹചര്യങ്ങളോ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

താന്‍ ദളിതനല്ലെന്ന ബോധ്യം രോഹിതിനുണ്ടായിരുന്നു. രോഹിതിന്റെ അമ്മയാണ് സര്‍ട്ടിഫിക്കറ്റ് എത്തിച്ച് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നാല്‍ തന്റെ പഠനത്തെ ബാധിക്കുമെന്നും നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും രോഹിത് ഭയപ്പെട്ടിരുന്നുവെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.