മികച്ച കളക്ഷനുമായി മുന്നേറ്റം തുടർന്ന് 'ലോക'

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' മികച്ച കളക്ഷനോടെ മുന്നേറുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ ആറുകോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ രണ്ട് ദിവസം പിന്നിടുമ്പോൾ 15 കോടിയിലേക്ക് ചിത്രത്തിന്റെ കളക്ഷൻ കടക്കുമെന്നും സൂചനകളുണ്ട്.
'ലോക' സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ലോക വിദേശമാർക്കറ്റിലും കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 4 മില്യൺ (₹35 കോടി) കടന്നു എന്നും റിപ്പോർട്ടുണ്ട്. നാലു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷൻ 63 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ