എസ്‌ഐആർ അന്തിമമാക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (എസ്‌ഐആർ) തയ്യാറെടുപ്പുകൾ അന്തിമമാക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ മാനേജ്‌മെന്റിൽ നടന്ന എസ്‌ഐആർ തയ്യാറെടുപ്പിനെക്കുറിച്ചുള്ള ഇസിഐയുടെ സിഇഒമാരുടെ രണ്ട് ദിവസത്തെ സമ്മേളനം സമാപിച്ചു.