സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ 'വന്ദേമാതരം' ആലപിക്കും
ഡൽഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ചെങ്കോട്ടയൊരുങ്ങുന്നത് പുതിയ മാറ്റങ്ങളോടെ. ഓഗസ്റ്റ് 15 ന് നടക്കുന്ന ആഘോഷവേളയിൽ ചരിത്രത്തിലാദ്യമായി 'വന്ദേമാതരം' ചെങ്കോട്ടയിൽ ആലപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതോടെയാണ് സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകുക. പ്രധാനമന്ത്രി എത്തിച്ചേർന്ന ഉടൻ വന്ദേമാതരം ആലപിക്കും. ഈ സമയം സദസ്സിലുള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കും. അതിനുശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടന്ന് ദേശീയഗാനമായ 'ജനഗണ മന' ആലപിക്കുമെന്നും പ്രതിരോധ സെക്രട്ടറി ആർ.കെ സിങ് വ്യക്തമാക്കി.