മരിച്ച രോഗിയുടെ ബില്ല് : കവിത, ഡോ. ജേക്കബ് സാംസൺ 

Aug 6, 2026 - 20:01
 0  4
മരിച്ച രോഗിയുടെ ബില്ല് : കവിത,  ഡോ. ജേക്കബ് സാംസൺ 
മരിച്ച രോഗിയുടെ ബില്ല് 
വിലാപങ്ങൾക്കു 
മുകളിലൂടെ
കൂരമ്പായി
നെഞ്ചിനു നേർക്ക്
പാഞ്ഞുവന്നു.
തർക്കിക്കാനാവാത്ത
നിസ്സഹായത
അയാളെ പിടിച്ചുലച്ചു. 
തളം കെട്ടി നിൽക്കുന്ന 
ഇരുട്ടിലും തണുപ്പിലും
മരവിപ്പിലും 
ഒരു വിറയലായ് 
അയാൾ പിടഞ്ഞു വീണു.
ആ വെളുത്ത
കടലാസ് കഷണം
ചെകുത്താന്റെ
അവസാനത്തെ ചിരി
പോലെ
മരണമുറിയിൽ
പറന്നു നടന്നു.