‘കങ്കുവ’ ആമസോൺ പ്രൈമിൽ

Dec 7, 2024 - 19:27
 0  15
‘കങ്കുവ’  ആമസോൺ പ്രൈമിൽ

സൂര്യാ ചിത്രമായ കങ്കുവ ഞായറാഴ്ച്ച മുതൽ ഒടിടി പ്ലാറ്റ്ഫോമിലേക്ക്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ​ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നായിരുന്നു.

350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല. ചിത്രം ഡിസംബർ എട്ട് മുതലാണ് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. നവംബർ 14ന് 38 ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്.