ലോകമേ കൺതുറക്കുക: കവിത , എം.തങ്കച്ചൻ ജോസഫ്

ലോകമേ കൺതുറക്കുക: കവിത ,  എം.തങ്കച്ചൻ ജോസഫ്
ലോകമേ...കൺതുറക്കുക ആർദ്രമായ് കാണുക..
ആരോ ചെയ്ത പാപങ്ങൾക്ക് പിഴയേറ്റു ഞങ്ങൾ യാത്രയാകുന്നു...
വിടരുവാൻ കൊതിച്ച ചെമ്പനീർ മൊട്ടുകൾ ഞങ്ങൾ..
തകരുവാൻ വിധിച്ചവർ നിങ്ങളല്ലെയോ.
പാപത്തിൻ കറയറിയാതെ,പാരിൽ പിറന്നു പോയതോ ഞങ്ങൾ തൻ പാപം
ആരാണ് ചൊല്ലുക ഞങ്ങൾക്കൊരുത്തരം?
ലോകമേ കേൾക്കുക ഞങ്ങളുടെ രോദനങ്ങൾ..
രാസഗന്ധം നിറയുന്ന ഗാസഭൂമിയിൽനിന്നും
യുദ്ധമില്ലാത്തൊരു ദൈവരാജ്യം തേടി
യാത്രപോകുന്നു ഞങ്ങളിന്ന്..
പാലസ്തീൻ പൈതങ്ങൾ ഞങ്ങൾ..
നിറയൊഴിക്കുക നിങ്ങളിനിയും
ഞങ്ങളെ പെറ്റുനോറ്റൊരു മാതൃഹൃദയങ്ങളിലേക്ക്...
നിറയൊഴിക്കുക നിങ്ങളിനിയും
ഞങ്ങളെ ഹൃദയത്തിലേറ്റിയ പിതൃഹൃദയങ്ങളിലേക്ക്..
മർത്യദുഃഖങ്ങളിനി മണ്ണിൽ ഉറങ്ങട്ടെ 
പുത്രദുഃഖങ്ങളല്ലയോ മണ്ണിലെന്നും
നീറുന്ന നിത്യമാം സത്യമാം വേദനകൾ....
(യുദ്ധങ്ങളിൽ മരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ജീവനുകൾക്കും വേണ്ടി സമർപ്പിക്കുന്നു)