സ്ത്രീ : കവിത, മിനി സുരേഷ്

Mar 13, 2025 - 20:18
 0  86
സ്ത്രീ : കവിത, മിനി സുരേഷ്
മണ്ണിൻ മടിയിൽ വിത്തായി പിറന്നവൾ
മരമായുരാൻ പൊരുതുന്ന ശക്‌തി
മഴ നിലാവായി ചിരിക്കുന്നവൾ
അവകാശത്തിൻ ജ്വാലയായി ഉയരുന്നവൾ
തുണയായി തെളിയുന്ന കൈത്തിരി നാളം
ശാന്തമായൊഴുകുന്ന നദി പോലെ
ആത്മവിശ്വാസമെന്ന കരുത്തിന്റെ ചിറകിൽ
പതറാതെ മുന്നോട്ട് പോകുന്നവൾ
ജീവിത വീഥികളിൽ ഭയം കാണാതെ
ഉയരങ്ങളിലെന്നും സ്ത്രീശക്‌തി
ശലഭമായ് , പറവയായ് ചിറകടിക്കും