തെലുങ്കർക്കെതിരായ പരാമർശം; നടി കസ്തൂരിക്കെതിരെ വീണ്ടും കേസ്

Nov 7, 2024 - 09:17
 0  29
തെലുങ്കർക്കെതിരായ പരാമർശം; നടി കസ്തൂരിക്കെതിരെ വീണ്ടും കേസ്

ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്തൂരിക്കെതിരെ രണ്ട് കേസുകൾ കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 4 വകുപ്പുകളിലാണ് തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ മധുരയിൽ കേസെടുത്തത്. 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങളാണ് ഈ 3 വകുപ്പുകളിൽ വരുന്നത്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ ആയിരുന്നു നടി വിവാദ പ്രസംഗം നടത്തിയത്