കെ.ആർ മോഹൻദാസ്
ഡിസംബറിലെ മഞ്ഞുതുള്ളികളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളും തിരുപ്പിറവിയുടെ ഓർമ്മകൾ മനസ്സിൽ ഉണർത്തുന്ന കാവ്യ കൽപ്പനകളാണ്.
ക്രിസ്മസ് നക്ഷത്രവിളക്കുകളുടെ ശോഭയാർന്ന ഒരു ഗാനമാണ് കവിയായ റോയി പഞ്ഞിക്കാരൻ രചനയും സംഗീതവും നിർവ്വഹിച്ച് ഈ സീസണിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിണ്ണിൽ ആകാശ മണി മുഴങ്ങി മണ്ണിൽ ആമോദമണി മുഴങ്ങി ഉണ്ണിയേശു ദേവൻ ജനിച്ചു എന്ന മനോഹരമായ പല്ലവി, ഗാനത്തിന് നക്ഷത്ര ശോഭ നൽകുന്നു.
സന്മനസ്സുള്ളവർക്ക് സമാധാനത്തിൻ്റെ ഒലീവില നൽകിയാണ് ഗാനം അവസാനിക്കുന്നത്.
യുവ ഗായക ശ്രേണിയിലേക്കു മാറ്റുരയ്ക്കുന്ന വിഷ്ണുപ്രസാദ് എന്ന ഗായകനെ മുഖ്യധാരയിലേക്ക് പരിചയപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
എല്ലാവരും കണ്ട്, ആസ്വദിച്ചു , പ്രോത്സാഹിപ്പിക്കുക.