ജനുവരി മുതല്‍ കെഎസ്‌ആര്‍‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാട്

ജനുവരി മുതല്‍ കെഎസ്‌ആര്‍‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാട്

തിരുവനന്തപുരം:കെ എസ് ആര്‍ ടി സി ബസ്സില്‍ ഇനി ഡിജിറ്റല്‍ പേമെന്റ് വരുന്നു, ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാം.  ജനുവരിയില്‍ തുടക്കമാകും. 

ട്രാവല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, ക്യൂ ആര്‍‌ കോഡ് വഴിയെല്ലാം ഇനി കെ എസ് ആര്‍ ടി സി ബസ്സില്‍ ടിക്കറ്റ് എടുക്കാം. ഡിജിറ്റല്‍ പേയ്മെന്റിന് ഡിജിറ്റല്‍ ടിക്കറ്റാണ് ലഭിക്കുക.

പേമെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടര്‍ക്ക് ക്യൂ ആര്‍ കോഡ് ലഭ്യമാകുന്നതാകും രീതി. അതേസമയം, ചലോ ആപ്പ് വഴി സഞ്ചരിക്കുന്ന ബസ്സില്‍ തന്നെ സീറ്റ് റീസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ചലോ ആപ്പ് എന്ന സ്വകാര്യ കമ്ബനിയുമായാണ് കരാര്‍.

ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ആപ്പില്‍ ഉള്ളതിനാല്‍ വണ്ടി എവിടെ എത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന് കൂടുgതല്‍ സ്വീകാര്യത ലഭിക്കാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്തായാലും ഡിജിറ്റല്‍ പേമെന്റ് വരുന്നതോടെ ചില്ലറ പ്രശ്നം അവസാനിക്കും.