100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി , ഉടമകള്‍ മുങ്ങി

100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി , ഉടമകള്‍ മുങ്ങി

സംസ്ഥാനത്തെ  നടുക്കി മറ്റൊരു നിക്ഷേപ തട്ടിപ്പ്. തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. 100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജി ജി ആന്‍ഡ് ജി ഫൈനാന്‍സിന്റെ നടത്തിപ്പുകാരായ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു. വി. നായര്‍, മകന്‍ ഗോവിന്ദ്. ജി. നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവര്‍ക്കെതിരെ നിക്ഷേപകരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ ഏറെയും. കഴിഞ്ഞ ഒന്ന് മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാതെ വന്നത്.