പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു
ണ്ണൂര്‍: ഗവര്‍ണര്‍- എസ്‌എഫ്‌ഐ  പോര് മുറുകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍.
കണ്ണൂര്‍ പയ്യാന്പലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ സ്ഥാപിച്ച ഗവര്‍ണറുടെ കോലമാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.
വരും വര്‍ഷമെങ്കിലും ചാൻസിലര്‍ വര്‍ഗീയ അജണ്ടയില്‍നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ട്. കേരളത്തിന്‍റെയും കണ്ണൂരിന്‍റെയും ചരിത്രം തെറ്റായി വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. അതിനാലാണ് എകെജിയും കോടിയേരിയും അന്ത്യവിശ്രമം കൊള്ളുന്ന പയ്യാന്പലത്ത് ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും എസ്‌എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ എബിവിപിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നു എന്നാരോപിച്ച്‌ വലിയ പ്രതിഷേധമാണ് ഗവര്‍ണര്‍ക്കെതിരേ എസ്‌എഫ്‌ഐ ഉയര്‍ത്തുന്നത്.