ദിലീപിനെതിരെ സംസാരിച്ചാൽ ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ വധഭീഷണി

Dec 19, 2025 - 10:14
 0  2
ദിലീപിനെതിരെ സംസാരിച്ചാൽ ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ വധഭീഷണി

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകൾ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ വധഭീഷണി. ദിലീപിനെതിരെ ഇനിയും സംസാരിക്കുകയാണെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഫോണിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് വിളിച്ചയാൾ നടത്തിയതെന്നും, അവർ പറഞ്ഞു

. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ സഹിതം ഉടൻ തന്നെ പോലീസിൽ പരാതി നൽകാനാണ് അവരുടെ തീരുമാനം.

കേസിൽ നീതി പൂർണ്ണമായി നടപ്പിലായില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പരസ്യ പ്രതികരണങ്ങളാണ് നിലവിൽ സൈബർ ആക്രമണങ്ങൾക്കും ഇത്തരം ഭീഷണികൾക്കും കാരണമായിരിക്കുന്നത്. മുൻപും സമാനമായ രീതിയിലുള്ള ഭീഷണികൾ തനിക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്ന് പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി