അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ 'രാമജ്യോതി' തെളിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ 'രാമജ്യോതി' തെളിയിച്ച് ശ്രീരാമവിഗ്രഹ പ്രതിഷ്ഠ ആഘോഷമാക്കി വിശ്വാസികള്‍.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയില്‍ രാമജ്യോതി തെളിയിച്ചു ശ്രീരാമലല്ലയെ സ്വാഗതം ചെയ്യുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.
പ്രധാനമന്ത്രി തന്റെ വസതിയിലും ജ്യോതി തെളിയിച്ച് ആഘോഷത്തിന്റെ ഭാഗമായി. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം എക്സില്‍ പങ്കുവച്ചു. സരയൂ നദിക്കരയില്‍ മാത്രം നാലു ലക്ഷത്തോളം ദീപങ്ങളാണ് തെളിയിച്ചത്. ഇതു കൂടാതെ അയോധ്യയാകെ 10 ലക്ഷം ദീപങ്ങളും തെളിയിച്ചിരുന്നു.
അയോധ്യ നഗരമാകെ പൂക്കളാലും ദീപങ്ങളാലും അലങ്കരിച്ചിരിക്കുകയാണ്.