മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ജീതു പത്‌വാരി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ജീതു പത്‌വാരി
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ജീതു പത്‌വാരിയെ നിയമിച്ചു. കമല്‍നാഥിന് പകരക്കാരനായാണ് ചുമതല.
അടിയന്തര പ്രാബല്യത്തോടെ ജീതു പത്‌വാരിയെ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ദേശീയ അധ്യക്ഷന്‍ നിയമിച്ചുവെന്നും കമല്‍നാഥിന്‍റെ സംഭാവനകള്‍ക്ക് പാര്‍ട്ടി നന്ദി പറയുന്നതായും വാര്‍ത്ത കുറിപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ‌

അതേസമയം, ചത്തീസ്ഗഡ് നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി ഭൂപേഷ് ഭാഗേലിന് പകരം ചരണ്‍ ദാസ് മെഹന്ദിനെയും നിയോഗിച്ചു