ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാം സാക്ഷിയാകും, പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം

Nov 23, 2025 - 18:17
 0  4
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാം സാക്ഷിയാകും, പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിനെ സാക്ഷിയാക്കും. ജയറാമിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം സമയം തേടുമെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതായി കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീടുകളിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്കായി വയ്ക്കുകയും ചെയ്തിരുന്നു. നടൻ ജയറാമും ഗായകൻ വീരമണിയും മറ്റും പൂജയിൽ പങ്കെടുത്തു.
ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളി തന്റെ വീട്ടിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും അദ്ദേഹത്തിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ജയറാമിന്റെ പ്രതികരണം.