കേരള സ്‌റ്റോറി 2: റിലീസിന് താൽക്കാലിക വിലക്ക്
കൊച്ചി: പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. 'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തിൽ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്.
സമയ പരിമിതിമൂലം ചിത്രം സിംഗിൾ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ ഹൈക്കോടതി നാളെയും വാദം കേൾക്കും. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരുടെ വാദങ്ങളെ നിർമ്മാതാക്കൾ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു.