60 കോടി നികുതി വെട്ടിപ്പ്; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

കൊച്ചി: പ്രമുഖ നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ട്. അതേസമയം പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിൻ ഷാഹിറിൽ നിന്നും വിശദീകരണം തേടുമെന്നുമാണ് ആദായനികുതി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
സിനിമാ വരുമാനമായി നേടിയത് 148 കോടിയിലേറെ രൂപയാണ്. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് ഇതുവരെ അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് ശരിയായ കണക്കല്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഒപ്പം നികുതി റിട്ടേണും സമർപ്പിച്ചിരുന്നില്ല. എന്നാൽ ഈ സാമ്പത്തിക കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം.
പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് നിലവിൽ വകുപ്പ് അന്വേഷിക്കുന്നത്.