സുരേഷ് ​ഗോപി ചിത്രം; 'ജെഎസ്കെ'യുടെ സെൻസറിങ് പൂർത്തിയായി

Jun 19, 2025 - 19:19
Jun 19, 2025 - 19:24
 0  15
സുരേഷ് ​ഗോപി ചിത്രം; 'ജെഎസ്കെ'യുടെ സെൻസറിങ് പൂർത്തിയായി

സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജൂൺ 27നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. യു/എ 13+ റേറ്റിങ് ആണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഒരു കട്ട് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 

കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' പ്രവീൺ നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ്.