നെതന്യാഹുവിന് പനി; പരിപാടികള്‍ മുഴുവൻ റദ്ദാക്കി

നെതന്യാഹുവിന് പനി; പരിപാടികള്‍ മുഴുവൻ റദ്ദാക്കി

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പനി ബാധിച്ചു. ഇതെതുടര്‍ന്ന്‍ നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികള്‍ മുഴുവൻ റദ്ദാക്കിയതായും ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പത്രം റിപ്പോർട്ട് ചെയ്തു.

നെതന്യാഹുവിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കും പനിബാധിച്ചിരുന്നു.

അതേസമയം, ഗസ്സയില്‍ വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാക്കാൻ ഈജിപ്തിലെ കൈറോയില്‍ നടക്കുന്ന മധ്യസ്ഥ ചർച്ചയിലേക്ക് ഇസ്രായേല്‍ പ്രതിനിധികളെ അയച്ചില്ല. ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുവിവരം നല്‍കണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതിനെ തുടർന്നാണ് ഇസ്രായേല്‍ വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്.