പാകിസ്താൻ പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് സത്യപ്രതിജ്ഞ ചെയ്തു

പാകിസ്താൻ പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് സത്യപ്രതിജ്ഞ ചെയ്തു

സ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവും നവാസ് ശരീഫിന്റെ സഹോദരനുമായ ശഹബാസ് ശരീഫ് സത്യപ്രതിജ്ഞ ചെയ്തു.

തിങ്കളാഴ്ച പ്രസിഡൻഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആരിഫ് ആല്‍വി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാവല്‍ മന്ത്രിസഭയിലെ പ്രധാനമന്ത്രി അൻവറുല്‍ ഹഖ് കകറും സന്നിഹിതനായിരുന്നു. 2022 ഏപ്രിലില്‍ ഇംറാൻ ഖാൻ അവിശ്വാസ വോട്ടിലൂടെ പുറത്തായപ്പോള്‍ ഡസനിലധികം രാഷ്ട്രീയ പാർട്ടികളുടെ സഖ്യസർക്കാറില്‍ ശഹബാസ് ശരീഫ് പ്രധാനമന്ത്രിയായിരുന്നു.