ഹൃദയവീട് വാടകയ്ക്ക് എടുത്തവർ: കവിത, പ്രസീന, കോഴിക്കോട്

Mar 6, 2021 - 06:56
Mar 16, 2023 - 13:18
 0  499
ഹൃദയവീട് വാടകയ്ക്ക് എടുത്തവർ: കവിത, പ്രസീന,  കോഴിക്കോട്

ന്റെ ഹൃദയവീട് വാടകയ്ക്ക് എടുത്തവർ

വാടക തരാതെയും കുടിശ്ശിക അടക്കാതെയും

ഒഴിഞ്ഞു പോയ്‌കളഞ്ഞിരിക്കുന്നു.

 

വീടിന്റെ അകവും പുറവും

അലങ്കോലമാക്കിയാണവരുടെ

ഒഴിഞ്ഞു പോക്ക്.

 

എന്നും തൂത്ത് തുടച്ചും

വൃത്തിയാക്കിയും അടുക്കും ചിട്ടയുമായി

മുറികൾ അടയാളപ്പെടുത്തിയിരുന്നു

 

ഒരുനാൾ പൊടുന്നുനെ

അഭയം തേടിയെത്തിയൊരുവനെ

കൂട്ടായി അടയാളപ്പെടുത്തി

 

ആർക്കും കൊടുക്കാത്ത

ഹൃദയമുറി അവനായി

തുറന്നു കൊടുത്തു

 

എപ്പോഴാണവൻ ഒറ്റമുറി

ഒഴിഞ്ഞതും ഇറങ്ങിപോയതെന്നും

 അറിയാതെ പോയി

അകലെ തെളിഞ്ഞ മാളികയുടെ ഭ്രമത്താൽ

ഒറ്റമുറിയുടെ സ്വാതന്ത്ര്യം മടുത്തതാവും 

 

കുത്തിപ്പൊളിച്ചും മുറിവേല്പിച്ചും

അടയാളപ്പെടുത്തിയ ഹൃദയമുറികൾ 

മറ്റാർക്കെങ്കിലും കൊടുക്കാനോ

പൂട്ടിയിടാനോ തോന്നാതെ

ഞാനിപ്പോഴും പകച്ചു നിൽപ്പുണ്ട്.

 

    പ്രസീന അനൂപ്