ബഡായി വാസു: നുറുങ്ങുകഥ 

 ബഡായി വാസു:  നുറുങ്ങുകഥ 

 

 സുജ ശശികുമാർ

 

 

നിത്യവും പഴനിസ്വാമിയുടെ തട്ടുകടയിൽ പരദൂഷണവും, വായ് നോട്ടവുമായി ബഡായി വിട്ട് വാസു എത്തും.

അവിടെ ഒരു കുഞ്ഞു ബെഞ്ചുണ്ട് അതിരാവിലെ തൊട്ട് അവിടെ ഇരിപ്പുറപ്പിയ്ക്കും.

ബംഗാളികൾ അതിനു മുന്നിലെ സ്റ്റോപ്പിൽ പണിസ്ഥലത്തേയ്ക്ക് പോകാനായി കൂട്ടം കൂടി നിൽക്കും.

ഇവന്മാർക്കിവിടം ഗൾഫാ..നല്ലപോലെ കാശുണ്ടാക്കാം..

ഹും, അതെങ്ങനാ ... ഇവിടെ ഉള്ളവന്മാര് മേലനങ്ങില്ലില്ലല്ലോ

അല്ല നിങ്ങൾക്കെന്നാ പണിയൊന്നുമില്ലേ... ന്ന് പഴനിസ്വാമി

ഓ ...ഞാൻ പണിക്കൊന്നും പോകണ്ട ആവശ്യമില്ല

അവളു പോകുന്നുണ്ടല്ലോ..

ആ സമയം അവർക്കു മുന്നിലൂടെ സ്ഥലത്തെ പ്രസിഡൻ്റിൻ്റെ മകൾ തലയിൽ ഷാളുമിട്ട് കടന്നു പോയി -

അവളെ നോക്കി വാസു പറഞ്ഞു. ഹൊ, ഇവളൊക്കെ തലയിൽമുണ്ടിട്ട്  നടക്കേണ്ട ഗതികേടായി.

എന്തായിരുന്നു ഗമ, അങ്ങനെ വേണം.

മും, എന്താ, അങ്ങനെ പറഞ്ഞത് പഴനിസ്വാമി ചോദിച്ചു

അപ്പോ.. നീ അറിഞ്ഞില്ലേ

ഇവളുടെ മോള് ഒരു ബംഗാളിയുടെ കൂടെ ഒളിച്ചോടി, ഇപ്പോ ഗർഭിണിയാണെന്നാ കേട്ടത്.

കാലം പോയ പോക്കേ

പഴനിസ്വാമി.. ഇനി എന്തെല്ലാം കാണണം എൻ്റെ പഴനി ആണ്ടവാ...

ഇവിടെ കുറേ ബംഗാളിക്കുട്ടികൾ ഓടി നടക്കും ഹിന്ദിയും സംസാരിച്ച്

അത് നല്ലതല്ലേന്ന് ,കളിയാക്കിക്കൊണ്ട് വാസുപറഞ്ഞു.

വീട്ടിലൊരെണ്ണം ഇരിക്കുന്നുണ്ട് അത് മറക്കണ്ട വാസു അണ്ണാ..

കുറച്ചു മാസങ്ങൾക്കു ശേഷം ബഡായി വാസു പീടികയിലെത്താതായി

പഴനിസ്വാമി തിരക്കിയപ്പോൾ അയാളെ മോളും ഏതോ ബംഗാളിയോടൊപ്പം പോയീ... ന്ന്

ഇതാ പറഞ്ഞത് മറ്റുള്ളവരെ പരിഹസിച്ച് വമ്പൻ വർത്തമാനവും പറഞ്ഞ് ഇരിക്കുന്ന ആളാ..

അവനവന് നേരെ ഒന്ന് തിരിഞ്ഞപ്പോ.. പഠിച്ചു.

അതോടെ അയാളും തലയിൽ മുണ്ടിട്ടാ നടക്കുന്നത്

ഇപ്പോ.. വരമ്പത്താ... കൂലി

അത് മറക്കണ്ട വാസു അണ്ണാ..

അതോടെ അയാളുടെ ബഡായി നിർത്തി...

........... ..........  .............   ..........

ശുഭം