പ്രിയംവദ: കവിത, ഫിലിപ്പോസ് തത്തംപള്ളി 

പ്രിയംവദ: കവിത, ഫിലിപ്പോസ് തത്തംപള്ളി 

റയൂ പ്രിയംവദേ,  മധുമൊഴികൾ

സ്നേഹാർദ്രമാം

തേൻ മൊഴികൾ.

വിരഹം തപിക്കുന്ന മാനസത്തിൽ

ഒരു കുളിർക്കാറ്റായ്

വരികവേഗം.

നീ തന്ന സുന്ദര സ്വപ്നങ്ങളിന്നും

ഓർമ്മതൻ ചെപ്പിൽ സൂക്ഷിപ്പു ഞാൻ.

ഇരുൾമാറിയിനിയും വെളിച്ചമെത്തിടും

ദുഃഖങ്ങളൊക്കെയും സുഖങ്ങളാകും

ഋതുക്കളോരോന്നും വന്നുപോകും.

മറക്കാൻ കഴിയില്ല നിന്നെയൊരിക്കലും.

ശാദ്വലസന്ധ്യയിൽ

കുങ്കുമം തൊട്ടു

വ്രീളാമുഖിയായ് 

നീ എന്നുവരും.

നിന്റെ വരവിനായി കാത്തിരിക്കുന്നു ഞാൻ.

നിറനിലാവിൻ പാൽപ്പുഞ്ചിരിയുമായ്.

 

 ഫിലിപ്പോസ് തത്തംപള്ളി