ഹോര്‍മുസ് കടലിടുക്ക്: ഇന്ത്യയെ സഹായിക്കാമെ ന്ന് ഇറാന്‍
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ഇറാന്‍. ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്തേലിയാണ് ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. യു.എസ് പ്രസിഡനറ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടക്കാന്‍ പണമിടാക്കിയിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും പണം ചുമത്തിയോയെന്ന് നിങ്ങള്‍ക്ക് ഇന്ത്യയോട് ചോദിച്ച് നോക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.