ഡോ. ഹാരിസിന്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതിയും. ഡിസംബറിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കിട്ടിയത് ആറാം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ ഉണ്ട്.
ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ, രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്.