ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ഓളം കൗൺസിലർമാർക്കാണ് നോട്ടീസ് നൽകിയത്.
ദൈവനാമത്തിൽ എന്നതിന് പകരം എങ്ങനെയാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുക എന്ന് കോടതി ചോദിച്ചു. രക്തസാക്ഷികളുടെ പേരിൽ സത്യ പ്രതിജ്ഞ ചെയ്തതിനെയും കോടതി വിമർശിച്ചു.
സത്യപ്രതിജ്ഞ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി വ്യക്തമാക്കി. അന്തിമ വിധിവരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും ഓണറേറിയം വാങ്ങുന്നതും വിലക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നുമുള്ള സിപിഎം നേതാവും കൗൺസിലറുമായ എസ്.പി. ദീപക്കിന്‍റെ ഹർജിയിലാണ് കോടതി നടപടി.