ഗുരു: കവിത, ബീന സോളമൻ 

Sep 6, 2022 - 13:59
Mar 9, 2023 - 12:38
 0  238
ഗുരു: കവിത, ബീന സോളമൻ 



 

അജ്ഞാനമാം
അന്ധകാരത്തെയകറ്റി
ജ്ഞാനത്തെ പകരുവോൻ
ഗുരു……

ശിഷ്യരിൻ മാനസം
തിരിച്ചറിഞ്ഞ്
തിരിച്ചറിവിൻ ബോധത്തെ
വിതയ്ക്കുവോൻ ഗുരു…..

നേർവീഥികളൊരുക്കി
നേർചിത്രമാകുവാൻ
നേരിൻതേരിലേറി
ഗുരു…..

വമ്പിൻമുനമ്പൊടിച്ച്
ഇമ്പമാംവചനം
അൻപെഴും മോദാൽ
നല്കിഗുരു……

മോഹങ്ങളുള്ളിലൊതുക്കി
സ്നേഹത്തിൻ പാശത്താൽ
കാലഗതിയറിച്ചവൻ
ഗുരു…..

ഈശ്വരനിൽ പ്രതിപുരുഷൻ….
ആത്മദാഹമകറ്റി…. 
ആത്മാവിന്നുണർവേകി
ഗുരു……..
………………