ഫോണോണം : കവിത, റോയ് പഞ്ഞിക്കാരൻ

രാവും പകലും പെയ്ത മഴയിൽ
ഓണപ്പൂക്കൾ വിരിഞ്ഞ മലയിടിഞ്ഞു.
ഒലിച്ചു പോയത്ത് ,
മൊഹപ്പാടത്ത് പാറിക്കളിച്ച
ഒന്നുമറിയാത്ത പൊന്നോണത്തുമ്പികൾ .
കുഞ്ഞു വട്ടത്തിലെ പപ്പടത്തിനായി
ഓണത്തല്ലുണ്ടാക്കുന്നവർ
അറിയുന്നുണ്ടോ,
ഓണമുണ്ണാൻ
കാണമില്ലാത്ത തെരുവിലെ
പപ്പടക്കാരെ .
ഓണനാളിൽ ഫോണൊന്നു
കേടായാൽ
പൂക്കളമില്ല
പൂത്തുമ്പിയില്ല
പാതാളമില്ല
മാവേലിയില്ല
ഓണസദ്യയുമില്ല.
ഓണക്കോടി വേണ്ട
ഊഞ്ഞാലും വേണ്ട .
ഫേസ് ബുക്കും
വാട്സ് ആപ്പുമില്ലാത്ത
ലോകത്തേക്ക് മാവേലിയേയും
വേണ്ട .
റോയ് പഞ്ഞിക്കാരൻ