എന്റെ പൊന്നേ ...! എൺപത്തി ഏഴായിരം കടന്ന് സ്വർണവില; പവന് 87440

Oct 1, 2025 - 12:34
 0  15
എന്റെ പൊന്നേ ...! എൺപത്തി ഏഴായിരം കടന്ന് സ്വർണവില; പവന് 87440

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് വീണ്ടും സ്വർണത്തിന് വില കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം വർധിച്ചത് 440 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 87,440 രൂപയായി. രാവിലെ സ്വർണവില 87000 തൊട്ടിരുന്നു. അതേസമയം 10930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മൂന്ന് ദിവസം മാത്രം കൂടിയത് പവന് 2,760 രൂപയാണ്. ഇന്ന് രാവിലെ മാത്രം 880 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇനി സ്വർണം വാങ്ങണമെങ്കിൽ അല്പം കൈ ഒന്ന് പൊള്ളും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. എന്നാൽ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു.