ബന്ദികളെ വിട്ടയക്കാം; ഗാസ സമാധാന കരാർ അംഗീകരിച്ച് ഹമാസ്

Oct 4, 2025 - 19:10
Oct 4, 2025 - 19:17
 0  5
ബന്ദികളെ വിട്ടയക്കാം; ഗാസ സമാധാന കരാർ അംഗീകരിച്ച് ഹമാസ്

ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച കരാർ അംഗീകരിച്ച് ഹമാസ്. സമാധാന പദ്ധതിയിലെ ചില ഉപാധികളാണ് അംഗീകരിച്ചത്. ഇസ്രയേലിബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്.

ഗാസയുടെ ഭരണം ‘സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ’ പലസ്തീൻ സമിതിക്ക് കൈമാറാൻതയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ ഇരുപതിന പരിപാടിയിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ല. ഈവിഷയങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി.