അഭിമാന നേട്ടവുമായി ഐഎസ്‌ആര്‍ഒ ; ഗഗയാന്‍ പരീക്ഷണ ദൗത്യം വിജയകരം

ബെംഗളുരു:
ആദ്യ ടെസ്റ്റ് വീഹ്ക്കിള്‍ അബോര്‍ട്ട് മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാന്‍ ആണ് ഐഎസ്‌ആര്‍ഒ ഒരുങ്ങുന്നത്.
ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിനാണ് ഇന്ന് പരീക്ഷണം നടത്തിയത്. വിക്ഷേപണം നടത്തിയതിന് ശേഷം ഭ്രപണപഥത്തിലെത്തും മുമ്ബ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കലാണ് ടെസ്റ്റ് വീഹ് ക്കിള്‍ അബോര്‍ട്ട് മിഷന്‍