ലിയോ ആദ്യ ദിനം നേടിയത് 148.5 കോടി; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ

ലിയോ ആദ്യ ദിനം നേടിയത് 148.5 കോടി; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ

ളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആദ്യ ദിവസം തന്നെ  148.5 കോടി രൂപയാണ്   നേടിയത്.

ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ലിയോ. ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷൻ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുൻനിരയിലെത്തി. നാല് മണിയുടേയും ഏഴ് മണിയുടേയും ഷോകള്‍ ഇല്ലായിരുന്നിട്ടും ജയിലറിനേക്കാളും പൊന്നിയിൻ സെല്‍വത്തേക്കളും മികച്ച കളക്ഷൻ തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

മലയാളി താരം മാത്യു തോമസ് വിജയ്‌യുടെ മകനായി ലിയോയില്‍ എത്തുമ്ബോള്‍ മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.